വാർത്താനോട്ടം

Advertisement

2025 ജനുവരി 07 ചൊവ്വ

BREAKING NEWS

👉നേപ്പാളിലും ടിബറ്റിലും ഭൂചലനം, 7.1 തീവ്രത രേഖപ്പെടുത്തി, ഇന്ത്യയിലും പ്രകമ്പനം.നാശനഷ്ടങ്ങളും ആളപായവുമില്ല

👉അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

👉63-ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൻ്റെ നാലാം ദിനം മത്സരങ്ങൾ തുടരുന്നു. സ്വർണ്ണക്കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മിൽ പോരാട്ടം.

👉കർണാടക കെ എസ് ആർറ്റിസി ബസിൽ കോട്ടയം സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ
മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ അറസ്റ്റിൽ

👉ഇന്ന് പുലർച്ചെ എറണാകുളത്ത് നിന്ന് ഹൊസൂരിലേക്ക് പുറപ്പെട്ട ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.

👉കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 9 ആർ എസ് എസ് പ്രവർത്തകർക്കുള്ള ശിക്ഷാവിധി ഇന്ന്.

👉പെരിയ ഇരട്ട കൊല കേസിൽ നാല് സി പി എം നേതാക്കൾ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യം.

👉 വയനാട് ഡി സി സി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യ : പ്രതിഷേധം ശക്തമാക്കാൻ സി പി എം നാളെ വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തും

👉മരണശേഷം നേതാക്കൾ ബന്ധപ്പെട്ടിട്ടില്ല. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്.അച്ഛൻ്റെ കടബാധ്യത ബാധ്യത പാർട്ടിക്ക് വേണ്ടിയെന്നും എൻ എം വി ജയൻ്റെ മക്കൾ

👉പി വി അൻവർ ഇന്ന് രാവിലെ 9 ന് മാധ്യമങ്ങളെ കാണും. യു ഡി എഫ് നേതാക്കളുമായി കൈകോർക്കാൻ സാധ്യത

🌴 കേരളീയം 🌴

🙏 ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

🙏 നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ ഇന്നലെ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

🙏 ഭിന്നശേഷിക്കാര്‍
ക്കുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടന്‍ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എന്‍ എം വിജയന്‍ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

🙏 ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍എം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങള്‍ ഗൗരവതരമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

🙏 മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോര്‍ഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പതിമൂന്നാം തീയതി 5000 പേര്‍ക്കും പതിനാലിന് 1000 പേര്‍ക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിങിന് അവസരം ലഭിക്കുക.

🙏 സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവിയാണ് എ വി ശ്രീകുമാര്‍. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

🙏തന്നെ നിരന്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്ന പ്രമുഖ ബിസിനസുകാരനെതിരെ പോരാട്ടത്തിനിറങ്ങിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു.

🙏 പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി.ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കമ്മ്യൂണിസ്റ്റുകാര്‍ ജയിലില്‍പോയി പ്രതികളെ കണ്ടതില്‍ ആര്‍ക്കും തെറ്റ് പറയാനാകില്ലെന്നും ഇത് ആദ്യമായി ചെയ്യുന്ന കാര്യവുമല്ലെന്നും മുന്‍പും പോയിട്ടുണ്ടെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

🙏 ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

🙏 മാവൂര്‍ ഗ്രാസിം കേസില്‍ കേരളാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും മാവൂര്‍ ഗ്രാസിം സമര സമിതി നേതാവുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസില്‍ എതിര്‍കക്ഷികളായ ഗ്രാസിം ഇന്‍ഡസ്ട്രീസിനും കേരള സര്‍ക്കാരിനുമാണ് നോട്ടീസ്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവര്‍ണര്‍ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിന്‍ ആഞ്ഞടിച്ചു.

🙏 രണ്ടുമക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ആത്മഹത്യചെയ്ത നിലയില്‍. ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35) എന്നിവരെയാണ് മക്കളായ അനുപ്രിയ (5), പ്രിയാന്‍ഷ് (2) എന്നിവര്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

🙏 കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്നതിനേച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ധാരാശിവ് ജില്ലയിലെ ബാവി ഗ്രാമത്തിലാണ് സംഭവം. അകന്ന ബന്ധുക്കളായ രണ്ടുസംഘം ആളുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

🙏 ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു.

🙏 ഇന്ത്യയില്‍ എച്ച്എംപി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു.

🇦🇴 അന്തർദേശീയം 🇦🇽

🙏 കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കുന്നതായും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ അറിയിച്ചു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജിയെന്നാണ് സൂചന.

🙏 മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.

കായികം 🏑

🙏 ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജയിച്ച ഓസ്‌ട്രേലിയക്ക് ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സുനില്‍ ഗവാസ്‌കറിന്റെയും ഓസ്‌ട്രേലിയന്‍ താരമായ അലന്‍ ബോര്‍ഡറുടെയും പേരില്‍ ഏര്‍പ്പെടുത്തിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് സുനില്‍ ഗവാസ്‌കര്‍ രേഖപ്പെടുത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here