വിഷപ്പുകയും വിവരക്കേടും,സജി ചെറിയാനെതിരെ ദീപിക പത്രം

Advertisement

തിരുവനന്തപുരം.സജി ചെറിയാനെതിരെ ദീപിക പത്രം. വിഷപ്പുകയും വിവരക്കേടും എന്ന പേരിൽ എഡിറ്റോറിയൽ. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുത്. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസെന്നും ദീപിക. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിഷപ്പുകയെന്ന് ദീപിക

എം എൽ എ പ്രതിഭയുടെ മകനെ അനുകൂലിച്ച് നടത്തിയ പ്രതികരണത്തിന് എതിരെയാണ് ലേഖനം. എം എൽ എ യെ പിന്തുണക്കാൻ അവകാശമുണ്ട് എന്നാൽ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ല. കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here