2025 ജനുവരി 07 ചൊവ്വ 1.45 PMകണ്ണൂർ കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികളായ ബി ജെ പി- ആർ എസ് എസ് 9 പേർക്കും ജീവപര്യന്തം തടവ്.
ഇടുക്കി പെരുവന്താനത്ത് 4 പേരുടെ മരണത്തിനിടയാക്കിയ കെ എസ് ആർ റ്റി സി ബസ് അപകടത്തിൽ ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ കണ്ടെത്തി.
കായിക മേളയിൽ നിന്ന് രണ്ട് സ്ക്കൂളുകളെ വിലക്കിയ നടപടി കുട്ടികളുടെ ഭാവിയെ കരുതി പുന:പരിശോധിക്കുമെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി
പത്തനംതിട്ട ചുട്ടിപ്പാറ നെഴ്സിങ്ങ് കോളജിലെ വിദ്യാർത്ഥി അമ്മു സജീവൻ്റെ മരണത്തെ തുടർന്ന് പ്രിൻസിപ്പാളിനേയും വൈസ് പ്രിൻസിപ്പാളിനേയും ആരോഗ്യ സർവ്വകലാശാല സസ്പെൻഡ് ചെയ്തു.
പി വി അൻവർ യൂ ഡി എഫിലേക്കെന്ന് സൂചന നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ
സമസ്തയിലെ വിഭാഗിയ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 5 അംഗ സമിതി രൂപീകരിച്ചു.