ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി

Advertisement

കൊച്ചി. സാമൂഹ്യമാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. നടിയുടെ നവമാധ്യമ പോസ്റ്റുകളിൽ അശ്ലീല കമന്റ് ഇടുന്നവർക്കെതിരെ സ്വമേധയാ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

സൈബർ ഗൂണ്ടകൾക്കെതിരെ തുറന്ന യുദ്ധത്തിലാണ് ഹണി റോസ്. എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി വിശദമായ മൊഴി നൽകി. തനിക്കെതിരെ മോശം കമന്റ്‌ ഇട്ടവരുടെ സ്ക്രീൻഷോട്ടുകളും
പോലീസിന് കൈമാറി.

പല കമന്റുകളും വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. അന്വേഷണത്തിന് വെല്ലുവിളിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിൽ മൂന്നുപേർക്കെതിരെ കൂടി
കേസ് എടുത്തിരുന്നു.

കുമ്പളം സ്വദേശി ഷാജിയെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതര ജില്ലകളിൽ നിന്നടക്കം കൂടുതൽ അറസ്റ്റ് ഉണ്ടാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here