മനുഷ്യ- വന്യജീവി സംഘർഷം രാഷ്ട്രീയ ആയുധമാക്കി പിവി അൻവർ

Advertisement

മലപ്പുറം. മനുഷ്യ- വന്യജീവി സംഘർഷം രാഷ്ട്രീയ ആയുധമാക്കി പിവി അൻവർ.വനനിയമ ഭേദഗതി ബിൽ വന്നാൽ വനം വകുപ്പിന് അമിത അധികാരം ലഭിക്കുമെന്ന് വിമർശനം.വനം മന്ത്രി കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും,മന്ത്രി റോഷി അഗസ്റ്റിൽ എന്തുകൊണ്ട് വനനിയമ ഭേദഗതി ബില്ലിനെ എതിർക്കുന്നില്ലെന്നും പിവി അൻവർ എംഎൽഎ

വന്യജീവി അക്രമത്തിനെതിരായി നടത്തിയ സമരത്തിന് പിന്നാലെ ഉണ്ടായ അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം,വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് അൻവർ.വന്യജീവി ആക്രമത്താൽ പൊറുതി മുട്ടുന്ന സ്വന്തം മണ്ഡലത്തിലെ മലയോര ജനങ്ങൾ കൂടെ നിൽക്കുമെന്നാണ് അൻവറിന്റെ കണക്ക് കൂട്ടൽ.വനനിയമ ഭേദഗതി ബിൽ വരുന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകളായി മാറുമെന്ന് പിവി അൻവർ

എൻസിപി ആവശ്യപ്പെട്ടിട്ടും ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാത്തത് ബില്ലിൽ ഒപ്പിടാൻ ഉള്ളതു കൊണ്ടാണെന്ന് അൻവർ ആരോപിച്ചു

റോഷി അഗസ്റ്റിൻ എന്ത് കൊണ്ട് ബില്ലിനെ എതിർക്കുന്നില്ലെന്നും അൻവർ. വന്യ ജീവി ആക്രമണം ഉയർത്തി കാട്ടി ആയിരിക്കും അടുത്ത ദിവസങ്ങളിലും അൻവറിന്റെ നീക്കം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here