കൊച്ചി. എറണാകുളം ചോറ്റാനിക്കരയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിലേക്ക് കടന്ന് പോലീസ്. ശരീര അവശിഷ്ടങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരംഭിച്ചു. തലയോട്ടിയുമസ്തികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നാണ് വീട്ടുടമയായ ഡോക്ടറുടെ മൊഴി.
20 വർഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലാണ് കവറിലാക്കിയ നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത് . കൊച്ചിയിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോക്ടർ ഫിലിപ്പ് ജോൺ പൊലീസിന് നൽകിയ മൊഴി വൈദ്യ പഠനത്തിനായി ആണ് അസ്ഥികൂടം ഉപയോഗിച്ചത് എന്നാണ്. അസ്ഥികൂടം ഫ്രിഡ്ജിൽ ഉപേക്ഷിച്ചത് എന്തിന് ? എവിടെ നിന്ന് ലഭിച്ചു? പുരുഷന്റേതാണോ സ്ത്രീയുടേതാണോ? എത്ര വർഷം പഴക്കമുണ്ട് ?. ഈ ചോദ്യങ്ങളിലാണ് പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നത്… മൃതദേഹാവശിഷ്ടങ്ങളുടെവിശദ പരിശോധന കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തും. പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജന്റെ നേതൃത്വത്തിലാണ് അന്വേഷണം. മെഡിക്കൽ രംഗത്ത് സജീവമായി നിൽക്കുന്ന കുടുംബമായതിനാൽ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാർ
മൃതദേഹ പരിശോധനകൾക്കും ഫോറൻസിക് പരിശോധനാ ഫലത്തിന് ശേഷം തുടർ നടപടികളിലേക്ക് പോകാനാണ് ചോറ്റാനിക്കര പൊലീസിന്റെ തീരുമാനം.