കൊച്ചി. കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജനീഷ് കുമാർ പിടിയിൽ. ഹൈക്കോടതി നിർദേശിച്ചിട്ടും ജെനീഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിനെ തുടർന്ന് തൃശൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഉമ തോമസ് MLA യുടെ അപകടത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് കൊച്ചി മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നഗരസഭയിലേക്ക് മാർച്ച് നടത്തി.
ആരോഗ്യ ബുദ്ധിമുട്ടുകൾ ചൂണ്ടികാണിച്ച് ജെനിഷ് രണ്ട് തവണയാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാതെ ഇരുന്നത്.
ഇതിന് പിന്നാലയാണ് പാലാരിവട്ടം പോലീസ് ജെനിഷിനെ തൃശൂരിൽ എത്തി കസ്റ്റഡിയിലെടുത്തത്. ഉമ തോമസിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊച്ചി മേയർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു.
മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ
അറിയിച്ചു. പണം ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോയി എന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം.