കൊച്ചി. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ വ്യവസായി ബോബി ചെമ്മണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസ്സെടുത്തു.നടി ഹണി റോസിൻ്റെ പരാതിയിലാണ് നടപടി. ഐ ടി ആക്ടും ചുമത്തിയിട്ടുണ്ട്. വളരെ മ്ലേഛമായ ഭാഷയിൽ പൊതു ഇടങ്ങളിലും സൈബർ ഇടങ്ങളിലും നിരന്തരം ആക്രമണം നടത്തിയെന്ന പരാതിയിലാണ് കേസ്സെടുത്തത്.ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. ബോബി ചെമ്മണ്ണൂരിനെതിരെ നിയമപോരാട്ടം തുടരും
താൻ സൈബർ അറ്റാക്കിന്റെ ഏറ്റവും വലിയ ഇര. കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവർ
ബോബിക്കെതിരായ സ്ക്രീൻഷോട്ട് അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പൊലീസിന് കൈമാറിയെന്ന് ഹണിറോസ് മാധ്യമങ്ങളോട് വെളിവാക്കി. സ്ഥിരമായി വീണ്ടും ശല്യപ്പെടുത്തിയത് കൊണ്ടാണ് പേര് പറഞ്ഞു പരാതി നൽകിയത്.
ബോബി ചെമ്മണ്ണൂർ ഇപ്പോൾ കർണ്ണാടകത്തിലാണെന്നാണ് വിവരം. സ്റ്റേഷൻ ജാമ്യം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യത്തിന് ബോബി ചെമ്മണ്ണൂർ ശ്രമിച്ചേക്കും.
സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ഹണി റോസിൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസം കുമ്പളം സ്വദേശി ഷാജിയെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.