കോഴിക്കോട്. യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച പി വി അൻവർ എംഎൽഎ പാണക്കാട് എത്തി മുസ്ലിംലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തി. എന്നാൽ പി. വി അൻവറിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയിട്ടില്ല. അൻവർ മുൻപ് ഉന്നയിച്ച വിമർശനങ്ങളിൽ രാഷ്ട്രീയ വ്യക്തത വരുത്തണമെന്നാണ് കോൺഗ്രസിലെ യുവ നേതാക്കളുടെ നിലപാട്.
വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി വി അൻവർ പിന്തുണ നൽകിയ യുഡിഎഫ് നേതാക്കളെ നേരിൽ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പാണക്കാട്ടേക്ക് .
മലയോര മേഖലയുടെ പ്രശ്നങ്ങളിൽ അൻവർ എടുക്കുന്ന നിലപാടിൽ എതിർപ്പില്ലെന്ന് സാദിഖലി തങ്ങൾ, വിഷയത്തോടൊപ്പം ലീഗുണ്ടെന്ന് പി. കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
പാണക്കാട് തറവാട് എല്ലാവരുടെയും അത്താണി എന്ന് അൻവർ. രാഷ്ട്രീയം ചർച്ച ചെയ്തില്ല.
അൻവറിനെ യുഡിഎഫിലേക്ക് എടുക്കില്ലെന്ന കടുത്ത നിലപാട് വിഡി സതീശൻ ഇന്നു മയപ്പെടുത്തി.രാഹുൽ ഗാന്ധിക്ക് എതിരായ വിമർശനം, വിഡി സതീശിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം തുടങ്ങിയ കാര്യങ്ങളിൽ പി വി അൻവർ രാഷ്ട്രീയ വ്യക്തത വരുത്തണമെന്ന ആവശ്യമാണ് കോൺഗ്രസിലെ യുവ നേതാക്കൾ ആവശ്യപ്പെടുന്നത്