മലപ്പുറം. വളഞ്ചേരി മരവട്ടത്ത് വിദ്യാർത്ഥിയുടെ കുത്തേറ്റ് നാല് വിദ്യാർത്ഥികൾക്ക് പരുക്ക്. കാടാമ്പുഴ ഗ്രേസ് വാലി കോളേജിന് സമീപം ഇന്ന് വൈകുന്നേരം ആണ് സംഭവം. കോളേജിലെ മുൻ വിദ്യാർത്ഥിയാണ് അക്രമം അഴിച്ചു വിട്ടത്. അക്രമി ഷംലിക്കിനെ കാടാമ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു