എന്‍ എം വിജയന്‍റെ മരണത്തില്‍ കയ്യക്ഷരം പരിശോധിക്കാന്‍ പൊലീസ്

Advertisement

ബത്തേരി. കയ്യക്ഷരം പരിശോധിക്കാന്‍ പൊലീസ്.എന്‍എം വിജയന്‍റെ മരണത്തില്‍ ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്. കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കും. കോടതിയില്‍ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കും.

ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ മൊഴിയെടുക്കുമെന്നും പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. നാല് പരാതിക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പീറ്റര്‍ ജോര്‍ജ്, ബിജു, പത്രോസ്, ഐസക് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിയമനത്തിനായി നാല് പേരും പണം എന്‍എം വിജയന് നല്‍കിയെന്ന് മൊഴി. എന്‍ എം വിജയനില്‍ നിന്ന് പണം എവിടേക്ക് പോയി എന്നതില്‍ അന്വേഷണം. പരാതിക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉള്‍പ്പെടെ പരിശോധിക്കും. കൂടുതല്‍ പരാതിക്കാരുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരുന്നു

Advertisement