ആലപ്പുഴ. മകനെതിരായ കഞ്ചാവ് കേസിൽ വീണ്ടും വിശദീകരണവുമായി യു. പ്രതിഭ എംഎൽഎ. നടന്നത് തനിക്കെതിരായ
വ്യക്തിപരമായ ആക്രമണം. മകൻ ഒരു തെറ്റും ചെയ്തിട്ടില്ല. എക്സൈസിന് മേൽ മാധ്യമങ്ങൾ അമിതമായി സമ്മർദ്ദം ചെലുത്തിയെന്നും പ്രതിഭ എംഎൽഎ. തനിക്ക് പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വാക്കുകൾ അടർത്തി മാറ്റി മറ്റൊരു ക്യാമ്പയിനാക്കിയെന്നും കുറ്റപ്പെടുത്തൽ. മകനെതിരായ വാർത്ത വ്യാജമാണെന്നതിൽ ഉറച്ചുനിൽക്കുന്നു. പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്നും എംഎൽഎ പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് താൻ പോകുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയും ഇല്ലെന്നും കൂട്ടിച്ചേർത്തു. ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരത്തെ പ്രതിഭയെ സ്വാഗതം ചെയ്തിരുന്നു.