വയനാട്. എന്‍എം വിജയന്‍റേയും മകന്‍റെയും മരണം കോണ്‍ഗ്രസ് നടത്തിയ കൊലപാതകമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. അരനൂറ്റാണ്ടുകാലം പാര്‍ട്ടിക്കായി ജീവിച്ച മനുഷ്യനെ ഇല്ലാതാക്കി. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവരെ അറസ്റ്റ് ചെയ്യണം. കോൺഗ്രസ് നേതൃത്വം വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നത് അവസാനിപ്പിക്കണം.
ആത്മഹത്യ കുറിപ്പിനും കത്തുകള്‍ക്കും അപ്പുറം എന്ത് തെളിവാണ് ഇനിവേണ്ടത്. എന്‍എം വിജയന്‍റെ സാമ്പത്തിക ബാധ്യതയ്ക്ക് ഉത്തരവാദിത്തം കോണ്‍ഗ്രസിന്. അത് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. സിപിഐഎമ്മിന് ആത്മാര്‍ത്ഥതയില്ലെന്ന് ബിജെപി
ബത്തേരി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ്-സിപിഐഎം സഹകരണ മുന്നണിയെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് പ്രശാന്ത് മലയവയല്‍. കാര്‍ഷിക വികസന ബാങ്കും അര്‍ബന്‍ ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അനവധി. ഇരുകൂട്ടരും പണം വാങ്ങി വ്യാപകമായി നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഇടയിലുള്ള പാലമാണ് കെ കെ ഗോപിനാഥ്. ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനുമൊപ്പം ഉയര്‍ന്നുവരേണ്ട പേരാണ് ഗോപിനാഥിന്‍റേത്. സഹകരണമുന്നണിയെ ബിജെപി തുറന്നു കാണിക്കും. ഐസി ബാലകൃഷ്ണൻ രാജിവയ്ക്കാതെ ഈ അന്വേഷണം മുന്നോട്ടു പോകില്ല. ശക്തമായ പ്രക്ഷോഭമെന്നും പ്രശാന്ത് മലയവയല്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെയും മകന്‍ ജിജേഷിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി സമിതിയുടെ ഇന്ന് വയനാട്ടില്‍ എത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരുള്‍പ്പെട്ട സമിതിയാണ് തെളിവെടുപ്പ് നടത്തുക. പത്ത് മണിയോടെ ഡിസിസി ഓഫീസിലെത്തുന്ന സമിതിയംഗങ്ങള്‍ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് എന്‍എം വിജയന്‍റെ വീട്ടിലെത്തുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ നിന്ന് നീതിലഭിച്ചില്ലെന്ന കുടുംബത്തിന്‍റെ ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സമിതിയുടെ അന്വേഷണം നടക്കുന്നത്.
അതേസമയം ഐസി ബാലകൃഷ്ണന്‍റെ രാജി ആവശ്യപ്പെട്ടും വിജയന്‍റെ ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരുടെ അറസ്റ്റ് ആവശ്യപ്പെട്ടും സിപിഐഎം ഇന്ന് വൈകീട്ട് ബത്തേരിയില്‍ നൈറ്റ് മാര്‍ച്ച് നടത്തും. വിജയന്‍റെ കത്തുകളും ആത്മഹത്യ കുറിപ്പും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ ആണ് പൊലീസ് നീക്കം. ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസും വിജിലന്‍സും തീരുമാനിച്ചിട്ടുണ്ട്