തിരുവനന്തപുരം.കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്ന ടീമിനുള്ള സ്വർണ്ണക്കപ്പിനായുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 965 പോയിൻ്റുമായി തൃശൂരാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. 961 പോയിൻ്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിടുന്നു. 959 പോയിൻ്റുമായി കോഴിക്കോടും തൊട്ട് പിന്നിലുണ്ട്. സ്കൂളുകളുടെ വിഭാഗത്തിൽ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 166 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുരുകുലത്തിന് എതിരാളികൾ ഇല്ല. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കാർമൽ ഹയർസെക്കൻഡറി സ്കൂൾ വഴുതക്കാടിന് 116 പോയിൻ്റ് ആണുള്ളത്. ഇന്ന് നടക്കുന്ന കലോത്സവം സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.