പോക്സോ കേസില്‍ വനിത പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

Advertisement

ചെന്നൈ. അണ്ണാ നഗർ പോക്സോ കേസ്, വനിത പൊലീസ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. അണ്ണാ നഗർ വനിത പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജി ആണ്‌ അറസ്റ്റിലായത്. സുപ്രീം കോടതി നിയോഗിച്ച SIT ആണ്‌ അറസ്റ്റ് ചെയ്തത്. 10 വയസ്സുകാരി ബലാത്സംഗം ചെയപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചതായി പരാതിയുയർന്നിരുന്നു

ഒത്തുതീർപ്പിന് വഴങ്ങാത്തതിനായിരുന്നു മർദനം. പെൺകുട്ടി പ്രതിയുടെ പേര് പറഞ്ഞിട്ടും അറസ്റ്റ് ചെയ്യാനും തയാറായിരുന്നില്ല. പകരം കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ AIADMK പ്രവർത്തകനായ സുധാകർ എന്നായാളും അറസ്റ്റിലായി. കേസിലെ പ്രതിയായ സതീഷിനെ സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here