ശബരിമല.മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചു. നേരത്തെ 1 മണി വരെയായിരുന്നു.കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയായി തുടരും