അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു….ഒരാളെ തൂക്കിയെറിഞ്ഞു… നിരവധി പേർക്ക് പരിക്ക്

Advertisement

മലപ്പുറം: തിരൂർ ബി പി അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. പിന്നീട് പുലർച്ചെ 2.15 ഓടെ പാപ്പാന്മാർ ആനയെ തളച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here