പത്തനംതിട്ട.സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായഏറ്റുമുട്ടലിനിടയിൽ യാത്രക്കാരിക്ക് കണ്ണിനു ഗുരുതര പരുക്ക്.സംഭവത്തിൽ നിബുമോൻ,സ്വപ്ന എന്നീ സ്വകാര്യ സ്വകാര്യ ബസ് ഡ്രൈവേഴ്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഇന്നലെ വൈകിട്ട് ആണ് സംഭവങ്ങളുടെ തുടക്കം.പത്തനംതിട്ട നഗരത്തിലൂടെ ഓടുന്ന നിബുമോൻ,സ്വപ്ന എന്നീ സ്വകാര്യ ബസ്സിലെ ജീവനക്കാർ നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു .തർക്കം അടി പിടിയിൽ കലാശിച്ചതോടെ ഒരു ബസ്സിന്റെ ചില്ല് പൊട്ടി -ബസ്സിൽ ഉണ്ടായിരുന്ന കൊടുമൺ സ്വദേശിനി ജ്യോതിലക്ഷ്മിയുടെ കണ്ണിൽ തുളച്ചുകയറുക ആയിരുന്നു –
ഇവരെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും,പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി ,ബസ് ജീവനക്കാർ തമ്മിൽ നടുറോട്ടിൽ തർക്കം പതിവാണെന്നാണ് നാട്ടുകാർ പറയുന്നത് -സംഭവമറിഞ്ഞാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി
സംഭവത്തിൽ രണ്ട് സ്വകാര്യ ബസുകളുടെയും ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്