കൊച്ചി.സംസ്ഥാനത്തെ വ്യത്യസ്ത വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് 4 ജീവനുകൾ .കണ്ണൂർ മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു . കെ.എസ്.ആർ.ടി.സി യുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും മൂലം തൃശ്ശൂർ വടക്കാഞ്ചേരിയിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.
കർണാടക രജിസ്ടേഷനിലുള്ള കാർ ഇരിട്ടിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുമ്പോളാണ് സ്വകാര്യ ബസുമായി കൂടിയിടച്ചത്. അപകടത്തിൽ ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവർ മരിച്ചു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ബീനയുടെ മകൻ ആൽബിന്റെ വിവാഹത്തിനുള്ള വസ്ത്രം വാങ്ങി കൊച്ചിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
തൃശ്ശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആർടിസി ബസ്സും ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാലു വയസ്സുകാരി മരിച്ചു. മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത് . ഫോട്ടോയിൽ സഞ്ചരിച്ചിരുന്ന പിതാവ് ഉന്നയിസ് ഭാര്യ റൈഹാനത്ത് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ റൈഹാനത്ത് ഗർഭിണിയാണ്. അപകടത്തിലേക്ക് നയിച്ചത് കെഎസ്ആർടിസിയുടെ അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു .എറണാകുളം കാലടിയിൽ ബൈക്കപകടത്തിൽ
മാണിക്കമംഗലം സ്വദേശി അനിൽ കുമാർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് കാനയിലേക്ക് മറിഞ്ഞാണ് അപകടം. ഇതിനിടയിൽ പാലക്കാട് മണ്ണാർക്കാട് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പൊമ്പ്രാ പി പി ടി എം എച്ച് എസ് എസി ലെ 4 വിദ്യാർഥികൾക്ക് പരിക്ക് . ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളം പറവൂരിൽ സ്വകാര്യബസ് മരത്തിലിടിച്ച് 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.