കസ്റ്റഡിയിലുള്ള ബോബി ചെമ്മണ്ണൂരുമായി പൊലീസ് കൊച്ചിയിലെത്തുന്നു; ഹണിറോസിന്‍റെ രഹസ്യമൊഴിയെടുത്തു

Advertisement

കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ചന്ന പരാതിയിൽ വയനാട്ടില്‍നിന്നും കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണൂരിനെ പോലീസ് കൊച്ചിയിലെത്തിക്കുന്നു. വയനാട് മേപ്പാടിയിൽ വാഹനം തടഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അല്പസമയത്തിനകം ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിക്കും. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. നടി ഹണി റോസിൻ്റെ പരാതിയിലാണ് നടപടി. ഐ ടി ആക്ടും ചുമത്തിയിട്ടുണ്ട്. വളരെ മ്ലേഛമായ ഭാഷയിൽ പൊതു ഇടങ്ങളിലും സൈബർ ഇടങ്ങളിലും നിരന്തരം ആക്രമണം നടത്തിയെന്ന പരാതിയിലാണ് കേസ്സെടുത്തത്. അതേ സമയം ഹണിറോസിന്‍റെ രഹസ്യമൊഴിയെടുത്തു. എറണാകുളം മജിസ്ട്രേ്ട് കോടതിയിലാണ് മൊഴിഎടുത്തത്.

സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ഹണി റോസിൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസം കുമ്പളം സ്വദേശി ഷാജിയെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here