തിരുവനന്തപുരം.ഒറ്റപ്പെട്ട ചില സംഭവങ്ങൾ മാറ്റി നിർത്തിയാൽ പരാതിരഹിതമായൊരു കലോത്സവത്തിനാണ് തലസ്ഥാനത്ത് കൊടിയിറങ്ങിയത്. വി ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പും, അധ്യാപക സംഘടനകളും, വിവിധ കമ്മറ്റികളും അക്ഷീണം പ്രയത്നിച്ചപ്പോൾ കണ്ടത് ചരിത്രത്തിലെ തന്നെ മികച്ച കലോത്സവ അനുഭവം.
പ്രതിപക്ഷ നേതാവിന്റെ ഈ വാക്കുകളിൽ ഉണ്ട് സംഘാടന മികവ്. അഞ്ചു ദിവസം. 15000 വിദ്യാർഥികൾ. അവരുടെ രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം നാട്. ചില്ലറയായിരുന്നില്ല മുന്നിലെ വെല്ലുവിളികൾ. എന്നാൽ ഒരു പിഴവിനും ഇടവരുത്താത്തതായിരുന്നു സംഘാടനം . കലോത്സവം നടത്തിപ്പിനുള്ള 12 കമ്മറ്റികളും പരാതി കേൾപ്പിച്ചില്ല. എല്ലാ സംഘടനകളെയും ഉൾപ്പെടുത്തിയായിരുന്നു കമ്മറ്റികൾ രൂപീകരിച്ചത്. അടുക്കള മുതൽ ആൾക്കൂട്ടം വരെ കൃത്യമായി ക്രമീകരിച്ചു. മത്സരങ്ങൾ കൃത്യം സമയത്ത് തന്നെ നടന്നു. പരാതികൾ തീരെ കുറഞ്ഞു. അങ്ങിങ് ചില ഒച്ചകൾ ഉണ്ടായെങ്കിലും കാര്യമായ ചർച്ചയായില്ല.
മികച്ച രീതിയിൽ സംഘാടനം നടത്തിയിട്ടും കായിക ഒളിമ്പിക്സിൽ അവസാനം ഉണ്ടായ കല്ലുകടി ചില്ലറ നാണക്കേടല്ല വിദ്യാഭ്യാസ വകുപ്പിന് ഉണ്ടാക്കിയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ വലിയ വിജയത്തോടെ മികച്ച സംഘാടകൻ എന്ന പേര് ഊട്ടിയുറപ്പിക്കുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും