എന്‍ എം വിജയൻറെ ബാധ്യത ഒന്നരക്കോടിയോളം രൂപയുടേത്,ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയേക്കും

Advertisement

ബത്തേരി. എന്‍ എം വിജയൻറെ ബാധ്യത ഒന്നരക്കോടിയോളം രൂപയുടേത്. വിജയന് ഒന്നരക്കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിവിധ ബാങ്കുകളിൽ നടത്തിയ പരിശോധനയിലാണ് കണക്കുകൾ വ്യക്തമായത്. കെഎസ്എഫ്ഇയിലും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ലക്ഷങ്ങളുടെ ബാധ്യത എന്ന് കണ്ടെത്തൽ.

എൻ എം വിജയൻറെയും മകൻ ജിജേഷിന്റെയും ആത്മഹത്യസംഭവത്തില്‍ ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തിയേക്കും. ഐ സി ബാലകൃഷ്ണൻ എംഎൽഎ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്താൻ നീക്കം ഉള്ളത്. ഇതിനായി പോലീസ് കോടതിയെ സമീപിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here