ആലുവ. വയോധികയെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. ആലുവ സിവിൽ സ്റ്റേഷൻ റോഡിലുള്ള ബിവറേജിന് സമീപത്തെ അമിറ്റി ഫ്ലാറ്റിൽ താമസിക്കുന്ന ശാന്താ മണി (71) യുടെ മൃതദേഹമാണ് പുലർച്ചെ ഫ്ലാറ്റിന് താഴെ കാണപ്പെട്ടത്. ഫ്ളാറ്റിലെ പതിനൊന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്
ഫ്ളാറ്റിൽ നിന്നും ചാടി മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആലുവ ഈസ്റ്റ് പോലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്