തിരുവനന്തപുരം. വഴിമുട്ടി അൻവർ. പി വി അൻവറിനെ ഉടൻ മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന നിലപാടിൽ യുഡിഎഫ്. പ്രവർത്തകരുടെ അമർഷത്തിന് കാരണമാകുമെന്ന് പൊതുവിലയിരുത്തൽ. അൻവർ ഭാവിയിൽ ബാധ്യതയാകുമെന്നും മുന്നണികൾ. നിലവിൽ നൽകിയത് വിഷയാധിഷ്ഠിത പിന്തുണയെന്ന് യുഡിഎഫ് നേതൃത്വം. വിഷയത്തിൽ ലീഗിന്റെയും കോൺഗ്രസിന്റെയും നിലപാട് നിർണായകം.
അന്‍വറിന്‍റെ പൂര്‍വശത്രുത മറന്ന് ഉടനെ മുന്നണിയുടെഭാഗമാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാകുമെന്ന തിരിച്ചരിവിലാണ് യു ഡിഎഫ്. ഇടതുമുന്നണി പലരേയും തിണ്ണക്കിരുത്തുന്ന ശൈലി നോക്കുന്നതാണ് നല്ലത്. അച്ചടക്കമുള്ള ഇടതുമുന്നണിപോലെയാവില്ല യുഡിഎഫ്. പല കക്ഷികളും എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടിരിക്കും. കോണ്‍ഗ്രസില്‍ അന്‍വര്‍ മുറിവേല്‍പ്പിച്ചവര്‍ ഒട്ടേറെ. അന്‍വര്‍ അടങ്ങിയിരിക്കുന്ന ആളല്ല. മുന്നണിയെ കുഴിയില്‍ ചാടിക്കുന്ന സ്വഭാവമാണ്. ജനത്തിനും പൊതുവേ അന്‍വര്‍ ദഹിക്കില്ലെന്നാണ് വിലയിരുത്തല്‍. ആവശ്യമില്ലാതെ ചാടുന്നവരെയെല്ലാം മുണിയിലേക്ക് വലിച്ചുകയറ്റുന്നതിന് എതിര്‍ക്കുന്ന ആളാണ് സതീശന്‍. ഇടതുമുന്നണിയുടെ കാലം കഴിഞ്ഞെന്ന് തോന്നി യുഡിഎഫിലേക്ക് തക്കം പാര്‍ക്കുന്ന കേരളാ കോണ്‍ഗ്രസുകളെയും സ്വീകരിക്കുന്നതിനോട് സതീശന്‍ അടക്കമുള്ള നേതാക്കള്‍ക്ക് വൈമുഖ്യമുണ്ട്. അല്ലാതെതന്നെ വിജയിക്കാമെന്ന ആത്മവിശ്വാസം ഇല്ലാത്ത പഴങ്കൂറ്റുകാരാണ് പ്രശ്നമുണ്ടാക്കുന്നത്. അവര്‍ക്ക് മാണികോണ്‍ഗ്രസും അന്‍വറും ജമാഅത്തെ ഇസ്ലാമിയും ഒക്കെ കൂടെ വേണമെന്ന നിലപാടാണ് ഉള്ളത്.