2025 ജനുവരി 09 വ്യാഴം
BREAKING NEWS
👉 സംസ്ഥാന സ്കൂൾ കലോത്സവം അടുത്ത വർഷം ഗിന്നസ് റിക്കാഡിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
👉വർത്തമാനകാലഘട്ട
ത്തിന് അനുസൃതമായി സബ് ജില്ല, ജില്ലാ കലോത്സവങ്ങളിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
👉ആലുവ സെൻട്രൽ പോലീസ് സ്റ്റേഷനിലുളള ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാകും
👉ആലുവയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വയോധിക മരിച്ചു
👉പരാമർശം ഹണി റോസിനെ അധിക്ഷേപിക്കാനായിരുന്നില്ലെന്ന് ബോബി ചെമ്മണ്ണൂർ
👉ലോസ് ആഞ്ചലോസിൽ 108 ഏക്കറിൽ കാട്ടുതീ വ്യാപിച്ചു.
👉പുൽപ്പള്ളി അമരക്കുനി യിൽ ആടിനെ കടുവ കൊന്നു
👉വയനാട് നിയമന കോഴയിൽ അമ്പലവയൽ സ്വദേശി ഷാജിയുടെ പരാതിയിൽ 3 പേർക്കെതിരെ കേസെടുത്തു.
👉 ചോദ്യപേപ്പർ ചോർച്ച: എം എസ് സൊലൂഷൻസ് എം ഡി ഷുഹൈബ് ഒളിവിൽ തുടരുന്നു.
🌴 കേരളീയം 🌴
🙏അറുപത്തി മൂന്നാമത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശ്ശൂരിന് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയകൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ 1007 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്താണ്.
🙏അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും .ഇന്നലെ രാത്രി 11.30 ഓടെ വൈദ്യ പരിശോധന പൂര്‍ത്തിയായിരുന്നു. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചു.
🙏വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) എന്ന യുവാവ് മരിച്ചു. പുല്‍പ്പള്ളിക്കടുത്ത് പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
🙏 ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.
🙏ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്‍ഡ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
🙏 പാലക്കാട് പനയംപാടത്ത് ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്.
🙏 ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തില്‍ ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
🇳🇪 ദേശീയം 🇳🇪
🙏തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
🙏ഇസ്രോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. സ്പേഡെക്സ് ദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരല്‍ മാറ്റിവെച്ചത്.
🙏മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
🙏 കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നല്‍കി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന് തുക കൈമാറിയത്.
🙏 പ്രവാസികള്‍ക്കായു
ള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിന്‍ ദില്ലിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.
🙏 ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ടുകള്‍ ചേര്‍ക്കാന്‍ ബിജെപിയുടെ ഏഴ് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
🙏 സൈന്യത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ എ.പി. സിങ്. 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു.
🙏 മുന്‍ എം.പിയായ രമേശ് ബിധുരി തനിക്ക് എതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമര്‍ശത്തെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെന്നും പറഞ്ഞു.
🇦🇴 അന്തർദേശീയം 🇦🇺
🙏 താലിബാനുമായി ആദ്യമായി ഉന്നത തലത്തില്‍ തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാന്‍ പ്രതിനിധിയെ കണ്ടത്.
🏑 കായികം 🏏
🙏 കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി കായിക മന്ത്രിക്കയച്ച കത്തില്‍ പിടി ഉഷ ആരോപിച്ചു.