കണ്ണൂര്‍. വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥി ആകാശ് പി ആണ് മരിച്ചത്. കണ്ണൂർ ചേലേരി സ്വദേശിയാണ്. വിദ്യാർത്ഥി സഞ്ചരിച്ച സ്കൂട്ടർ തെന്നിമറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആർടിസി വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പാപ്പിനിശേരിയിലാണ് അപകടം