തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണം,വിസ്മയക്കേസില്‍ കിരണ്‍കുമാര്‍ സുപ്രിംകോടതിയില്‍

Advertisement

കൊല്ലം.സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആത്മഹത്യപ്രേരണ കുറ്റം നിലനിൽക്കില്ല എന്നും ഹർജിയിൽ. പ്രതി കിരൺ നിലവിൽ പരോളിലാണ്.

വിസ്മയ കേസിൽ പത്തുവർഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെ പ്രതി കിരൺ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപീൽ നൽകിയത്. ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കില്ല എന്നും ഹർജിയിൽ ഉന്നയിച്ചു.പ്രതിയുടെ ഇടപെടൽ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിയ്ക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരൺകുമാർ പറഞ്ഞു.അഭിഭാഷകൻ ദീപക് പ്രകാശാണ് കിരണിന്റെ ഹർജി സമർപ്പിച്ചത്.കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പ്രതി കിരണിന് പരോൾ അനുവദിച്ചിരുന്നു.2021 ജൂണിലാണ് പോരുവഴിയിലെ ഭർതൃ വീട്ടിൽ വിസ്മയ തൂങ്ങി മരിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here