കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ രാവിലെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലായ പ്രമുഖ്യ വ്യവസായി ബോബി ചെമ്മണ്ണൂരിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വിധി കേട്ടതിന് പിന്നാലെ ബോ ചെ യ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പ്രതിക്കൂട്ടിൽ നിന്നിരുന്ന പ്രതി രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് തളർന്ന് കസേരയിൽ ഇരുന്നു.തുടർന്ന് കോടതിയിലെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തി. ഇദ്ദേഹത്തെ ഉടൻ തന്നെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനയ്ക്കായി കൊണ്ട് പോകും.തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്ക് വേണ്ടി അഡ്വ.രാമൻപിള്ള ഹാജരായി. നാളെ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകും.പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ വ്യാഖ്യാനം നൽകുമെന്നും, ഒരു പക്ഷേ വാദിയെ കൊലപ്പെടുത്താൻ വരെ സാധ്യതയുണ്ടെന്നും വാദിഭാഗം കോടതിയിൽ പറഞ്ഞു.
ഇന്നലെ വൈകിട്ട് സെൻട്രൽ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഒമ്പതോടെ മേപ്പാടിയിൽ ബോബിയുടെ വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രണ്ട്ദിവസം മുമ്പാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നടി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ
നടി ഹണി റോസ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.
ഒപ്പം നിന്ന മുഖ്യമന്ത്രിക്കും പോലീസിനും പൊതുജനങ്ങൾക്കും ഹണി റോസ് നന്ദി പറഞ്ഞു. പോലീസിൻ്റെ ചടുല നീക്കമാണ് കേസ്സിൽ ഇത്രവേഗം നടപടിയിലേക്ക് കടക്കാൻ ഇടയാക്കിയത്.
ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, നടി ഹണി റോസ് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.
സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ഹണി റോസിൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസം കുമ്പളം സ്വദേശി ഷാജിയെ കൊച്ചി സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Home News Breaking News ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ ,വിധി കേട്ട ബോ ചെയ്ക്ക് ദേഹാസ്വാസ്ഥ്യം