പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി

Advertisement

പത്തനംതിട്ട. ഹാജർ വെട്ടി കുറച്ച് അടുത്ത സെമസ്റ്ററിലേക്കുള്ള പ്രവേശനം നിഷേധിച്ച ന്ന ആരോപണം ഉയർത്തി പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാ ഭീഷണി.മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിനാണ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത് .ഫയർഫോഴ്സും പോലീസും എത്തി ഏറെ നേരത്തിന് ഒടുവിലാണ് വിദ്യാർത്ഥിയെ താഴെയിറക്കിയത്



തന്നെ പഠിക്കാൻ അനുവദിക്കുന്നില്ല എന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കി എഴുതി നൽകിയാലേ ഇറങ്ങു എന്നും വിദ്യാർത്ഥി മുകളിൽ നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു.

അനധികൃതമായി ഹാജർ വെട്ടിക്കുറച്ച് വിദ്യാർത്ഥികളെ മനപ്പൂർവ്വം അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം തടയുന്നു എന്ന് ആരോപിച്ച് മുഴുവൻ വിദ്യാർത്ഥി സംഘടനകളും രണ്ടുദിവസമായി പ്രിൻസിപ്പാലിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിൽ സമരം നടത്തുകയാണ് .ഇന്നുച്ചയോടെയാണ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി അശ്വിൻ പ്രിൻസിപ്പാളിന്റെ മുറിയിൽ നിന്ന് സംസാരിച്ചിറങ്ങി വന്നശേഷം കോളേജ് കെട്ടിടത്തിന് മുകളിൽ കയറി നിലയുറപ്പിച്ചത്.


വിദ്യാർത്ഥികളും സംഘടന നേതാക്കളും ഇടപെട്ടിട്ടും അശ്വിൻ വഴങ്ങിയില്ല

തങ്ങളുടെ അടുത്ത സെമസ്റ്റർ ലേക്കുള്ള പ്രവേശനം അനധികൃതമായി നിഷേധിച്ച നടപടി പിൻവലിക്കുമെന്ന് എഴുതി നൽകാതെ താഴെയിറങ്ങില്ല എന്ന് അശ്വിൻ മുകളിൽ നിന്ന് പ്രഖ്യാപിച്ചു


മാനേജ്മെൻറ് പ്രതിനിധികൾ വന്ന് ചർച്ച നടത്തിയിട്ടും ഫലം ഉണ്ടായില്ല


ഇതിനിടെ പത്തനംതിട്ടയിൽ നിന്നും റാന്നിയിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ആറന്മുള പോലീസും വിദ്യാർത്ഥിയുമായി സംസാരിച്ചു .ഒടുവിൽ പ്രിൻസിപ്പാൾ നേരിട്ട് കെട്ടിടത്തിന് സമീപമെത്തി

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും പോലീസും സമവായമുണ്ടാക്കിയാണ് അശ്വിനെ താഴെയിറക്കിയത്


വിദ്യാർഥികളെ മനപ്പൂർവ്വം ദ്രോഹിക്കുന്ന പ്രിൻസിപ്പാലിനെ ഉടനടി മാറ്റണമെന്നാണ് മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here