കലോത്സവ വിജയം ആഘോഷമാക്കാം; തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Advertisement

തൃശൂർ:സ്കൂൾ കലോത്സവത്തിലെ കിരീട നേട്ടത്തിനു പിന്നാലെ തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തൃശൂർ ജില്ല 26 വർഷത്തിനു ശേഷം ചാംപ്യന്മാരായി സ്വർണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാർഹമായ വിജയമായതിനാൽ ആഹ്ലാദ സൂചകമായാണ് കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here