മലയാളിയുടെ സ്വന്തം ഭാവഗായകന്‍

Advertisement

മലയാളത്തിന്‍റെ ഭാവഗായകൻ, പി ജയന്ദ്രന് വേറേ വിശേഷണം ആവശ്യമില്ല. യേശുദാസെന്ന സൂര്യന്‍റെ വെളിച്ചത്തില്‍ സമാനകാലഘട്ടത്തിലെ എല്ലാ ഗായകരും പ്രഭ മങ്ങിയപ്പോള്‍ മറ്റൊരുവശത്ത് മഞ്ഞലയില്‍ മുങ്ങിത്തോത്തി വന്ന ധനുമാസ ചന്ദ്രികയായിരുന്നു ഈ ഗായകന്‍. പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഒളിമങ്ങാത്ത ഹിറ്റുകള്‍ ജയചന്ദ്രന്‍ മലയാളത്തിന് സമ്മാനിച്ചുകൊണ്ടിരുന്നു.

തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയൻ തമ്പുരാന്‍റേയും സുഭദ്രക്കുഞ്ഞമ്മയുടേയും മകൻ.എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിന് ജനനം ജനനം, വളർന്നത് ഇരിങ്ങാലക്കുടയിൽ. സ്കൂൾതലത്തിൽ ലളിത സംഗീതത്തിനും മൃദംഗവായനയ്ക്കും സമ്മാനം

ഇരിങ്ങാലക്കുട നാഷനൽ സ്കൂളിലും ക്രൈസ്റ്റ് കോളജിലും പഠനം. 1958ൽ സ്കൂൾ കലോൽസവത്തിൽ ലളിത സംഗീതം, മൃദംഗം ഒന്നാസ്ഥാനം. അതേവർഷം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം യേശുദാസിന്. 1965ൽ കുഞ്ഞാലിമരയ്ക്കാർ സിനിമയിൽ ഒരു മുല്ലപ്പൂമാലയുമായ്…. ആദ്യഗാനം. 1967ൽ കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി….. ആദ്യ സൂപ്പർ ഹിറ്റ്

1985ൽ ദേശീയ പുരസ്കാരം, അഞ്ചു സംസ്ഥാന പുരസ്കാരം, 1994ൽ തമിഴ്നാട് പുരസ്കാരം. 1997ൽ തമിഴ്നാടിന്‍റെ കലൈമാമണി പുരസ്കാരം. ശ്രദ്ധേയ ഗാനങ്ങൾ: സുപ്രഭാതം, രാഗം ശ്രീരാഗം, പ്രായം നമ്മിൽ മോഹം നൽകി…,ആരെയും ഭാവഗായകനാക്കും.

നീയൊരു പുഴയായ് തഴുകുമ്പോൾ, മലർവാകക്കൊമ്പത്ത്, ശാരദാംബരം….പുവേ പൂവേ പാലപ്പൂവേ, ആരാരും കാണാതെ, കണ്ണിൽ കാശിത്തുമ്പകൾ,എന്തേ ഒന്നും മിണ്ടീല, ആഴക്കടലിന്‍റെ അങ്ങേക്കരയിലായ്, മണിമുകിലാടകൾ,

കല്ലായിക്കടവത്തെ, ഒന്നു തൊടാനുള്ളിൽ, സ്വയംവര ചന്ദ്രികേ, അഴകേ കൺമണിയേ, കേരനിരകളാടും, അറിയാതെ അറിയാതെ,

വിരൽതൊട്ടാൽ വിരിയുന്ന, ഓലഞ്ഞാലിക്കുരുവി, പൊന്നുഷസ്സെന്നും, ശ്രദ്ധേയ ലളിതഗാനങ്ങൾ: ഒന്നിനി ശ്രുതി താഴ്ത്തി, പരയുഗത്തിലെ, സ്മൃതി തൻ ചിറകിലേറിഎന്നിങ്ങനെ നീളുന്നു. മന്ദാര പുഷ്പവു നീനു എക്കാലത്തേയും ഹിറ്റായ തെലുങ്ക് ഗാനം ഇടയ്ക്ക് നഖക്ഷതങ്ങളില്‍ അഭിനയത്തിലും ഒരു കൈനോക്കി

ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, കെ രാഘവൻ, എം എസ് ബാബുരാജ്, എം കെ അർജുനൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു

ജി ദേവരാജൻ ആണ് വഴികാട്ടിയെന്ന് പി ജയചന്ദ്രന്‍ എക്കാലത്തും പറഞ്ഞു.ഭാര്യ: ലളിത, മക്കൾ: ലക്ഷ്മി, ഗായകന്‍ ദിനനാഥന്‍

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here