ആലപ്പുഴ. സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കം. 12 വരെ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മുഴുവൻ സമയവും പങ്കെടുക്കും. മൂന്ന് ദിവസം നീളുന്ന പ്രതിനിധി സമ്മേളനം രാവിലെ പത്തിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 12ന് പൊതുസമ്മേളനവും മുഖ്യമന്ത്രിയാണ് ഉദ്ഘാടനം. പുതിയ ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനത്തിൽ 15 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 361 പ്രതിനിധികളും 46 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 407 പേർ പങ്കെടുക്കും. ജില്ലയിൽ പാർട്ടിക്ക് 42,009 അംഗങ്ങളും 2,818 ബ്രാഞ്ചുകളും 159 ലോക്കൽ കമ്മിറ്റികളും 15 ഏരിയ കമ്മിറ്റികളുമുണ്ട്.
സംഘടന സൗർബല്യങ്ങളും വിഭാഗീയ വിഷയങ്ങളും ചർച്ചയാകും.കായംകുളത്തെ കഞ്ചാവ്, നേതാക്കളുടെ ബിജെപി പ്രവേശം, ജി സുധാകരന്‍ തിരസ്കാരം, ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി, കുട്ടനാട് നിയമസഭാ സീറ്റ് ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. 2018 മുതൽ ആർ.നാസറാണ് പാർട്ടി ജില്ലാ സെക്രട്ടറി..