മതസൗഹാർദ്ദത്തിൻ്റെ സന്ദേശം , എരുമേലി ചന്ദനക്കുടം ഇന്ന്

Advertisement

പത്തനംതിട്ട. മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് എരുമേലി ചന്ദനക്കുടം ആഘോഷം സംഘടിപ്പിക്കുന്നത് .
വൈകിട്ടു 4ന് അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളും ജമാഅത്ത് പ്രതിനിധികളും സാമുദായിക നേതാക്കളുമായുള്ള സൗഹൃദസമ്മേളനം നടക്കും. 6.15നു പൊതുസമ്മേളനം ഉദ്ഘാട നം മന്ത്രി വി.എൻ.വാസവനും ചന്ദനക്കുടം ഘോഷയാത്ര ഉദ്ഘാ ടനവും ഫ്ലാഗ്ഓഫും മന്ത്രി റോഷി അഗസ്റ്റിനും നിർവഹിക്കും. രാത്രി 8ന് ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കും. സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാളെ പുലർച്ചെ 2.30നു പള്ളിയങ്കണത്തിൽ സമാപിക്കും. നാളെയാണ് പ്രസിദ്ധമായ പേട്ട തുളളൽ രാവിലെ ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതു ദർശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ. വൈകിട്ട് 3നു നക്ഷത്രം മാനത്തു തെളി യുമ്പോഴാണ് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. എരുമേലി നഗരത്തിൽ ഇന്ന് 12 മു തൽ പൊലീസ് ഗതാഗതം നിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here