അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 8:00 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനം നടത്തും. 12 മണി വരെയാണ് റീജണൽ തിയേറ്ററിലെ ദർശനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും തിരക്ക് കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഇന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ എട്ടരയോടെ ആയിരിക്കും പറവൂർ ചേന്ദമംഗലത്തേക്ക് കൊണ്ടുപോവുക. നാളെ വൈകുന്നേരം മൂന്നരയ്ക്കാണ് സംസ്കാരം. ജയചന്ദ്രന്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി.