വാർത്താനോട്ടം

Advertisement

2024 ജനുവരി 10, വെള്ളി

BREAKING NEWS

👉മലയാളത്തിന്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു.

👉 ഇന്നലെ രാത്രി 7.54 നാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

👉മലയാളികളുടെ ഭാവഗായകന്‍ പി.ജയചന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ 9.30നു പൂങ്കുന്നത്ത്,ചക്കാമുക്ക്,തോട്ടേക്കാട്ട് ലൈന്‍ തറവാട് വീട്ടിലേക്ക് കൊണ്ടുവരും.

👉12 മണി മുതല്‍ സംഗീത അക്കാദമിയുടെ റീജനല്‍ തിയറ്റര്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. നാളെ 9 മണി മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം.

👉വൈകീട്ട് 3 മണിക്കു പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം.

🌴കേരളീയം🌴

🙏നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചില്ല, 14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.

🙏 ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില്‍ തിരിച്ചടിയായത് ഹണി റോസ് എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ നിര്‍ണായക രഹസ്യമൊഴി. 164-ാം വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന.

🙏 ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസ് എടുക്കും. കൃത്യനിര്‍വഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്.

🙏 വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേര്‍ത്ത് അനബന്ധ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്.

🙏 കാട്ടാനയാക്രമണ
ത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായി ഇ എ സുകുവിനുള്‍പ്പെടെ നാല് ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം.

🙏 സ്‌കൂള്‍ കലോത്സവത്തിലെ കിരീട നേട്ടത്തിന് പിന്നാലെ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍.

🙏 വീട് വയ്ക്കുന്നതിന് ഭൂമി തരംമാറ്റാനുള്ള അപേക്ഷകളില്‍ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസ്സങ്ങളുണ്ടെങ്കില്‍ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കേരള ഹൗസ് അതിക്രമ കേസില്‍ വി ശിവദാസന്‍ എം പി ഉള്‍പ്പടെയുള്ള പത്തു പ്രതികളെ വെറുതെ വിട്ടു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് വിധി. പ്രതി ചേര്‍ത്ത പത്ത് പേരാണ് അതിക്രമം നടത്തിയതെന്ന് തെളിയ്ക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

🙏 റോഡ് തടസ്സപ്പെടുത്തി പാര്‍ട്ടിയോഗങ്ങളും സമരവും സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഹൈക്കോടതി. തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് സിപിഎം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലും സെക്രട്ടേറിയറ്റിന് മുന്നില്‍ റോഡ് കെട്ടിയടച്ച് സിപിഐയുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ നടത്തിയ സമരത്തിലും നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

🙏 ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

🙏 ശബരിമലയിലെ
ത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കുമായി സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

🙏കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എഎംല്‍എക്ക് സംഭവിച്ച അപകടവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിലെ സംഘാടക സ്ഥാപനങ്ങളുടെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ്.

🙏 ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്.

🙏 മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5 ന് തുടങ്ങുന്നതിനായി എറണാകുളം പ്രത്യേക സിബിഐ കോടതി ഉത്തരവായി. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടത്തുന്നത്.

🙏 കോഴിക്കോട് ജില്ലയിലെ കാപ്പാട് ബീച്ചിനും കണ്ണൂര്‍ ജില്ലയിലെ ചാല്‍ ബീച്ചിനും പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന മാതൃകകള്‍ക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റര്‍നാഷണല്‍ ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷന്‍ അംഗീകാരം.

🇳🇪 ദേശീയം 🇳🇪

🙏 മോദി സര്‍ക്കാരിന്റെ കര്‍ഷകനയങ്ങളില്‍ പ്രതിഷേധിച്ച് വീണ്ടും ആത്മഹത്യ. തരണ്‍ താരണ്‍ സ്വദേശി രേഷം സിംഗാണ് (54) ശംഭു അതിര്‍ത്തിയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

🇦🇴 അന്തർദേശീയം 🇦🇺

🙏 കാലിഫോര്‍ണിയ
യിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അദ്ദേഹം തന്റെ ഇറ്റലിയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു. കാട്ടുതീയില്‍ ഇത് വരെ മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്. അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

🙏 ആഗോള തലത്തില്‍ വലിയ ആശങ്കയായി മാറിയ എച്ച് എം പി വൈറസിന്റെ ചൈനയിലെ രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവിക രോഗപകര്‍ച്ച ഇല്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ്. വൈറസ് പുതിയതല്ലെന്നും ചൈനയിലെ രോഗ വ്യാപനം ശൈത്യ കാലത്ത് സ്വാഭാവികമായി ഉണ്ടാകുന്നതാണെന്നും വലിയ ആശങ്കയുടെ കാര്യമില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിവരിച്ചത്.

🏑കായികം🏏

🙏ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ലോക കോടീശ്വരനായ ഇലോണ്‍ മസ്‌ക് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക് ഒരു അഭിമുഖത്തിലാണ് ലിവര്‍പൂള്‍ ക്ലബ്ബിനെ സ്വന്തമാക്കാനുള്ള മകന്റെ ആഗ്രഹം തുറന്നുപറഞ്ഞത്.