പത്തനംതിട്ട . സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ് ലോക്കൽ സെക്രട്ടറി അടക്കം 3 നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത് എന്നാൽ ആക്ഷേപം നേതാക്കൾ പൂർണ്ണായി തള്ളുകയാണ്
സിപിഎമ്മിലെ മുഴുവൻ നേതാക്കളേയും വിമർശിക്കുന്നില്ല ദീപക് ദിവാകരൻ. തണ്ണിത്തോട്ടിലെ മൂന്ന് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആരോപണം. പെട്രോൾ പമ്പ് തുടങ്ങി മൂന്നര വർഷമായി. തുടങ്ങിയ നാൾ മുതൽ നേതാക്കൾ ശല്യപ്പെടുത്തുന്നത് പതിവാണ്, ചോദിക്കുന്ന തുക പിരിവ് നൽകാത്തിന് ഭീഷണി’ വൻതുക പിരിവ് നിഷേധിച്ചപ്പോൾ പകപോക്കൽ . പൊതുമാരാമത്തിന്‍റെ ഓടനിർമ്മാണം വന്നപ്പോൾ ഇല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി പമ്പിന്‍റെ മുൻഭാഗത്തെ ബോർഡ് ഇളക്കി മാറ്റിക്കാൻ ശ്രമമുണ്ടായെന്നാണ് ആരോപണം. പാർട്ടി സ്വാധീനത്തിൽ ഉദ്യോഗസ്ഥരെ വിരട്ടി ഓട നിർമ്മാണം വഴിമാറ്റി വിടാനും പാർട്ടി നേതാക്കൾ ശ്രമിച്ചെന്നും ആരോപണം.
നാട്ടുകാരുടെ പിന്തുണയോടെയാണ് പിന്നീട് ഓട നിർമ്മാണം പൂർത്തിയാക്കിയതെന്ന് സംരംഭകൻ പറയുന്നു. എന്നാൽ ആരോപണങ്ങൾ സിപിഐഎം നേതാക്കൾ നിഷേധിച്ചു. പെട്രോൾ പമ്പിൽ മിക്കപ്പോഴും ഇന്ധനം കാണില്ല. അക്കാര്യം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചൂണ്ടിക്കാട്ടി. പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നത് അടക്കം ആരോപണങ്ങളിൽ പമ്പ് ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ
സമയം തന്നെ ഭീഷണിപ്പെടുത്തുന്ന നേതാക്കൾക്കെതിരെ പാർട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് ദിവാകരൻ