താമരശ്ശേരി. കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.
കോഴിക്കോട് കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസ്. താമരശ്ശേരി ചുരത്തിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് വിൽപനയ്ക്കായി പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന MDMA കണ്ടെടുത്തത്.