മകരവിളക്ക്,ശബരിമലയിൽ തിരക്ക് വർധിക്കുന്നു

Advertisement

ശബരിമല. മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ
ശബരിമലയിൽ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തിന് അടുത്ത് തീർത്ഥാടകർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തീർത്ഥാടകർ വിരി വെച്ച് സന്നിധാനത്ത് തങ്ങി തുടങ്ങി. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാത്തവരെ നാളെ മുതൽ ചൊവ്വാഴ്ച വരെ മുക്കുഴി കാനന പാത വഴി കടത്തിവിടില്ല. തിരക്ക് നിയന്ത്രിക്കാൻ
വെർച്വൽ , സ്പോട്ട് ബുക്കിംഗുകളുടെ എണ്ണവും പുനക്രമീകരിച്ചിട്ടുണ്ട്. എന്നാൽ സ്പോട്ട് ബുക്കിംഗ് ഇന്നലെയും ഇരുപതിനായിരം കടന്നു . പമ്പയിലെ പാർക്കിംഗ് ഞായറാഴ്ച രാവിലെ എട്ടുമണി മുതൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെ നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്