സ്കൂൾ ബസ് കയറി രണ്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു

Advertisement

തിരുവനന്തപുരം. സ്കൂൾ ബസ് കയറി രണ്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു മടവൂര്‍ ഗവ. എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് സ്‌കൂള്‍ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയുടെ വീടിന്റെ മുന്നില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാല്‍വഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ കുട്ടി വീണത് കാണാത്ത ഡ്രൈവര്‍ വാഹനം മുന്നിലോട്ട് എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement