പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

Advertisement

കൊല്‍ക്കത്ത: പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കി സ്വീകരിച്ചത്. അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ടി എം സി എക്‌സില്‍ കുറിച്ചു. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍നവര്‍ ആദ്യം ഡി എം കെയിലേക്ക് പോകാനായി ശ്രമം നടത്തിയെങ്കിലും ഡി എം കെ താല്പര്യം കാണിച്ചില്ല. അന്‍വര്‍ കോണ്‍ഗ്കസിലേക്ക് പോകാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയിരിക്കുന്നത്.

നേരത്തെ അന്‍വര്‍ പാലക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളേയും പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യു ഡി എഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കനന്ന ഏത് തീരുമാനത്തിനൊപ്പവും നില്‍ക്കുമെന്നാണ് മുസ്ലിം ലീഗ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ അന്‍വര്‍ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം എത്തിയിരുന്നെങ്കിലും ആരും സമയം നല്‍കിയില്ലെന്നാണ് വിവരം. അതേ സമയം, നിലമ്പൂര്‍ ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച പോലീസ് അന്‍വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കല്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ അറസ്റ്റിനെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പിന്തുണച്ച് എത്തിയതോടെ അന്‍വര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന ചര്‍ച്ചക ഉയര്‍ന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ വെച്ച് അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള പ്രവേശന സാധ്യത തെളിഞ്ഞുവന്നത്. തൃണമൂല്‍ പ്രവേശനത്തിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ അന്‍വര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here