കൊല്‍ക്കൊത്ത.തൃണമൂൽ കോൺഗ്രസിൻറെ ഭാഗമായ പി വി അൻവർ ഇന്ന് മമതാ ബാനർജിയുമായി കൂടിക്കാഴ്ച നടത്തും. കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനത്ത് വച്ചായിരിക്കും കൂടിക്കാഴ്ച്ച. ഞായറാഴ്ച തിരിച്ച് കേരളത്തിൽ എത്തുന്ന പിവി അൻവറിന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രവർത്തകർ സ്വീകരണം നൽകും. ടി. എം. സി യുഡിഎഫിന്റെ ഭാഗമാകുമോ എന്നതാണ് ഇനിയുള്ള രാഷ്ട്രീയ ആകാംക്ഷ. കേരളത്തെ മൂന്നായി തിരിച്ച് തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പ്രവർത്തനം സജീവമാക്കാനാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. 3 എംപിമാർക്കായിരിക്കും കേരളത്തിൻറെ ചുമതല. സംസ്ഥാന കോർഡിനേറ്റർ ആയി പി വി അൻവർ പ്രവർത്തിക്കും.