മികച്ച പാര്‍ട്ടി മികച്ച സര്‍ക്കാര്‍,സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം, പുകഴ്ത്തല്‍മാത്രം

Advertisement

ആലപ്പുഴ .സിപിഎം ജില്ലാ സമ്മേളനം ഇന്ന് രണ്ടാം നാൾ. സംഘടന റിപ്പോർട്ടിൽ മേലുള്ള ചർച്ച ഇന്നും തുടരും. ലോക് സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയും വിഭാഗീയപ്രശ്നങ്ങളും നിലനിന്നിട്ടും നിശിത വിമ‌ർശനങ്ങളേതുമില്ലാതെ ആയിരുന്നു പ്രവർത്തനറിപ്പോർട്ട്. ഹരിപ്പാട്, കായംകുളം മേഖലകളിലെ വോട്ട് ചോർച്ച മാത്രം സ്വയം വിമർശനത്തിന് വിധേയമാക്കിയപ്പോൾ റിപ്പോർട്ടിൻ മേലുള്ള ചർച്ചയും പേരിന് മാത്രമായി.

ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം ഒരു റൗണ്ട് ചർച്ചയാണ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ പൂർത്തിയായത്. 15 ഏരിയാ കമ്മിറ്റികളിൽ നിന്നും മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് ഓരോ പ്രതിനിധികൾ വീതമാണ് ചർച്ചയിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിയെയും ജില്ലയിൽ നിന്നുള്ള മന്ത്രി സജി ചെറിയാനെയും സർക്കാരിനെയും പുകഴ്ത്തിയാണ് ചർച്ചയിൽ പ്രതിനിധികളിൽ അധികം പേരും സംസാരിച്ചത്.