തിരുവനന്തപുരം: നെടുമങ്ങാട് കുത്തേറ്റ ഗുണ്ട മരിച്ചു. ഇന്നലെ രാത്രി കുത്തേറ്റ നെടുമങ്ങാട് നെടുംപാറ സാജൻ ( 32) ഇന്ന് രാവിലെ 6 മണിയോടെ ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. ഇയാൾ പോലീസിൻ്റെ ഗുണ്ടാലിസ്റ്റിൽ പെട്ടയാളാണ്. രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി അയൽവാസികളായ മൂന്ന് പേർ ചേർന്ന് കുത്തുകയായിരുന്നു. ഭാര്യയെ ശല്യപ്പെടുത്തി എന്ന് പറഞ്ഞായിരുന്നു ആക്രമണം.പ്രതികളായ മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പോലീസ് തുടങ്ങിയിട്ടുണ്ട്