വാർത്താനോട്ടം

Advertisement

2025 ജനുവരി 11 ശനി

BREAKING NEWS

👉ഗുണ്ടയെ കുത്തി കൊന്നു. ഇന്നലെ രാത്രി കുത്തേറ്റ നെടുമങ്ങാട് നെടുംപാറ സാജൻ ( 32) ഇന്ന് രാവിലെ 6 മണിയോടെ മരിച്ചു. അയൽവാസികളായ മൂന്ന് പേർ നെടുമങ്ങാട് പോലീസിൻ്റെ കസ്റ്റഡിയിൽ.

👉പത്തനംതിട്ട പോക്സോ കേസിൽ 68 ഓളം പേരുടെ വിവരങ്ങൾ കൈമാറിയതായി ചൈൽഡ് ലൈൻ പ്രവർത്തകർ

👉പത്തനംതിട്ട പോക്സോ കേസിൽ 10 പേർ കസ്റ്റഡിയിൽ.ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്ത് വരുന്നു. പലരും പ്രായപൂർത്തിയാകാത്തവരെന്നും സൂചന

👉പ്രമുഖ തമിഴ് നടി കമല കമേഷ് ( 72) അന്തരിച്ചു. 500 ഓളം തമിഴ് സിനിമകളിലും 11 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

👉എറണാകുളം ബിഷപ്പ് ഹൗസിൽ പ്രാർത്ഥനായഞ്ജം നടത്തിയ വിമത വിഭാഗം വൈദീകരും പോലീസുമായി വാക്കേറ്റവും തർക്കവും.

👉ബിഷപ്പ് ഹൗസിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ്.
പള്ളിയിലും ബിഷപ്പ് ഹൗസിന് പുറത്തും പ്രതിഷേധം നടത്താം.

👉മലപ്പുറം ചങ്ങരംകുളത്ത് ചേലക്കടവിൽ മുഹമ്മദ് ഉണ്ണിയുടെ വീടിന് നേരെ ഇന്ന് പുലർച്ചെ സ്ഫോടകവസ്തു എറിഞ്ഞു.

👉അനശ്വര ഗായകന്‍ പി.ജയചന്ദ്രൻ്റെ സംസ്ക്കാരം ഇന്ന്‌.

👉 മൃതദേഹം ഇന്നു രാവിലെ അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിക്കും.

👉 തുടര്‍ന്ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം.

🌴കേരളീയം🌴

🙏വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന വിവാദങ്ങള്‍ക്കിടെയും ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേരില്‍ നിയമന ശുപാര്‍ശ കത്ത് പ്രചരിക്കുന്നു. ഇതുസംബന്ധിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ പദവി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് സിപിഎം പരാതി നല്‍കി.

🙏വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നിലവില്‍ കര്‍ണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടില്‍ വരുമെന്നും ഐ സി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

🙏ദുരൂഹസാഹചര്യ
ത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂര്‍ സ്വദേശിയായ രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ കോഴിക്കോട് എത്തിച്ച് കോടതിയില്‍ ഹാജരാക്കും.

🙏 തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്.

🙏തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസുകാരി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി അതേ ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു.

🙏വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.

🙏 തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎന്‍എ പരിശോധന ഫലം.

🙏 പാലക്കാട് തിരുവാഴിയോട്ട് ടൂറിസ്റ്റ് ബസ്സിന് തീ പിടിച്ചു. ആര്‍ക്കും പരിക്കില്ല. ബസ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. കോഴിക്കോട് നിന്ന് ചെന്നൈയില്ക്ക് പോകുകയായിരുന്ന എ വണ്‍ ബസിനാണ് തീ പിടിച്ചത്. കോങ്ങാട് നിന്ന് അഗ്‌നിരക്ഷാ യൂണിറ്റ് എത്തി തീയണച്ചു.

🙏നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്.

🙏 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അറുപത് പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🙏 സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

🇳🇪 ദേശീയം 🇳🇪

🙏കന്യാകുമാരിയിലെ പനച്ചിമൂടില്‍ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളില്‍ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങള്‍. ലോറികളില്‍ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

🙏 തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കുന്നു . സോഷ്യല്‍ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ. നേരത്തെ 3 വര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വര്‍ധിപ്പിക്കുന്നത്.

🙏 രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കുന്ന ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യം വൈകും. ഉപഗ്രഹങ്ങളെ ഇന്നലെ ഉച്ചയോടെ 1.5 കിലോമീറ്റര്‍ പരസ്പര അകലത്തില്‍ എത്തിച്ചു. ഇന്ന് രാവിലെ വരെ ഉപഗ്രഹങ്ങള്‍ ഈ അവസ്ഥയില്‍ തുടരുമെന്നും പിന്നീട് അകലം 500 മീറ്ററിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും എന്നും ഇസ്രോ അറിയിച്ചു.

🙏 വി.ഡി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലെടുത്ത കേസില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. പുണെ കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം രാഹുല്‍ 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും ഒരു ആള്‍ജാമ്യം ഹാജരാക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു.

🙏 ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ലോക്സഭാ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (പ്രൈഡ്) ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികര്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ നിയോഗിച്ചത്.

🙏 സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് സംഭലില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി. ഇക്കാര്യം സുപ്രീം കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഷാഹി ജമാ മസ്ജിദ് പരിസരത്തെ കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

🇦🇴 അന്തർദേശീയം 🇦🇺

🙏 വിവാഹേതരബന്ധം മറച്ചുവെക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന ‘ഹഷ് മണി’ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധി ശരിവെച്ച് ന്യൂയോര്‍ക്ക് കോടതി. അതേ സമയം ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ജഡ്ജി ഒഴിവാക്കി. നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷ ട്രംപിന് ലഭിക്കുമെന്നതാണ് കാരണം

LEAVE A REPLY

Please enter your comment!
Please enter your name here