തിരുവനന്തപുരം. അയൽവാസികൾ അറിയാതെ മൃതദേഹം മറവ് ചെയ്തു. ദുരൂഹത ആരോപിച്ച് നാട്ടുകാർ. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമിയുടെ മരണത്തിലാണ് നാട്ടുകാർ ദുരൂഹത ആരോപിക്കുന്നത്. അച്ഛൻ സമാധി ആയതാണെന്നും അത് പരസ്യമാക്കാൻ പാടില്ലെന്നും കുടുംബം.
സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കളക്ടറുടെ റിപ്പോർട്ട് വന്നശേഷം തുടർനടപടി എന്ന് പോലീസ്. ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും