നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിൽ ആയ ബോബി ചെമ്മണ്ണൂർ യൂട്യൂബ് ചാനലിൽ നടത്തിയിട്ടുള്ള അശ്ലീല പരാമർശങ്ങൾ പോലീസ് പരിശോധിക്കും. യൂട്യൂബ് ചാനലിൽ ഇദ്ദേഹം നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങളടങ്ങിയ വീഡിയോ പോലീസ് കോടതിയിൽ ഹാജരാക്കി. ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും പോലീസ് തയ്യാറെടുക്കുകയാണ്.
നിലവിൽ റിമാൻഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് കൂടുതൽ നടപടികൾ പോലീസ് ശക്തമാക്കുന്നത്.