പാലക്കാട് . പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട യുവതിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പോലീസ്,മരിച്ച ജയയുടെ ബന്ധുക്കളുടെയും ബാങ്ക് അധികൃത്തരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും,തങ്ങളുടെ ഭാഗത്ത് പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബാങ്ക് അധികൃതർ,പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ജയയുടെ മൃതദേഹം സ്വന്തം നാടായ വടക്കാഞ്ചേരിക്ക് കൊണ്ടുപോകും,
ഇന്നലെ ഷൊർണൂരിലെ സഹകരണ അർബൻ ബാങ്ക് അധികൃതർ ജപ്തിക്കായി വീട്ടിലെത്തിയപ്പോൾ ആയിരുന്നു ജയ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്, 80ശതമാനം പൊള്ളലേറ്റിരുന്നു. 2015ല്‍ ജയ ബാങ്കില്‍ നിന്നും 2ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ബാങ്കിലേക്ക് ഇന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്