ആലുവ. 40 പവൻ സ്വർണം നഷ്ടമായെന്ന കേസിൽ നിർണായക കണ്ടത്തിലുമായി ആലുവ പൊലീസ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് സ്വർണ്ണം തട്ടിയെടുത്തത് തൃശൂർ സ്വദേശിയായ മുസ്ലിം പുരോഹിതൻ. പുരോഹിതനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് ഇരയായ ആലുവ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണം സ്വർണം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. അത് മാറ്റിയാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞു. ആലുവ ചെമ്പകശ്ശേരി ഇബ്രാഹിംകുട്ടിയുടെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം 40 പവനും ആറ് ലക്ഷം രൂപയും കാണാതായിരുന്നു.ഇബ്രാഹിംകുട്ടിയുടെ ഭാര്യയെ പറഞ്ഞു പറ്റിച്ചായിരുന്നു മോഷണം എന്ന് നിഗമനം