കൊച്ചി.വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന
യജ്ഞം നടത്തിയിരുന്ന വൈദികരെ പോലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം.
സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥനയണം നടത്തിയിരുന്ന 21 വൈദികരെ
പോലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയെന്നാണ് പരാതി. പിടിവലിയിൽ
വൈദികർക്ക് പരിക്കേറ്റു. പോലീസിനും സർക്കാരും എതിരെ അല്മായ മുന്നേറ്റം അതിരൂക്ഷവിമർശനം ഉയർത്തി.
അപ്പോസ്ഥലിക്ക് അഡ്മിനിസ്ട്രേറ്റർ ബോസ്കോപ്പ് പുത്തൂർ, പുതിയ കൂരിയാ ഫാദർ ജോഷി പുതുവ എന്നിവർക്കെതിരെയാണ്
വൈദികരുടെ പ്രതിഷേധം.
സിനഡ് കഴിഞ്ഞ ബോസ്കോ പുത്തൂർ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നതിനുമുൻപ് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വൈദികരെ മാറ്റി എന്നാണ് പോലീസിന്റെ വിശദീകരണം. ബിഷപ്പ് ഹൗസിൽ നിന്നും മാറ്റിയെങ്കിലും ബസ്സിലിക്കയിൽ വൈദികർ പ്രതിഷേധം തുടരുകയാണ്.