തിരുവനന്തപുരം .ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ച്ചവെയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന് തിരുവനന്തപുരത്തെ സീരിയൽ ലൊക്കേഷനിലെ പീഡന കേസിലെ പരാതിക്കാരി . പ്രൊഡക്ഷൻ കൺട്രോളർ നിരന്തരം ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് ആവശ്യപ്പെട്ടു
ആദ്യ ദുരനുഭവം ജൂലൈ 19 നായിരുന്നു. രാത്രിയിൽ ബില്ല് കൊടുക്കാൻ പോയപ്പോഴായിരുന്നു അസിംഫാസിലില്‍ നിന്നും മോശം അനുഭവം. മദ്യലഹരിയിൽ ലൈംഗികമായി ഉപദ്രവിച്ചു. കയറി പിടിച്ചപ്പോൾ കൈ തട്ടിമാറ്റി അവിടെ നിന്നും രക്ഷപെട്ടു. ശേഷം ലൊക്കേഷനിൽ മടങ്ങിയെത്തി അസോസിയേറ്റ് ഡയറക്ടർമാരോട് പറഞ്ഞു. പിന്നീട് സീരിയലിന്റെ നിർമ്മാതാവിനോട് വിവരം അറിയിച്ചു
നിർമ്മാതാവ് ഇടപെട്ടു രണ്ടു സീരിയലുകളിൽ നിന്നും അസീമിനെ പുറത്താക്കി. കഴിഞ്ഞ ഡിസംബറിൽ പുതിയ പ്രൊഡ്യൂസർ
വന്നപ്പോൾ അസീമിനെ തിരിച്ചെടുത്തു. ഡിസംബർ 7 നാണ് വീണ്ടും അസീം ഫോണിൽ ബന്ധപ്പെടുന്നത്
കണ്ടിന്യുറ്റി ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ച്ച വെയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഒരിക്കലും ചെയ്തു തരില്ലെന്ന് നിരസിച്ചു. ആളുകളെ കൊടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി
ഒടുവിൽ മകനോട് പറഞ്ഞിട്ട് ഫെഫ്കയിൽ പരാതി നൽകി തിരുവല്ലം പോലീസ് കോംപ്രമൈസിനു ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോയാൽ ദുരനുഭവം ഉണ്ടാകുമെന്നു സി.ഐ പറഞ്ഞു. കോംപ്രമൈസ് ചെയ്യണമെന്നു നിർബന്ധിച്ചു
ഫെഫ്കയിൽ മൊഴി കൊടുക്കുന്നത് തടയാൻ സ്റ്റേഷനിൽ കാത്ത് നിർത്തിച്ചു. മൊബൈൽ ഫോൺ കൈവശപ്പെടുത്താൻ ശ്രമിച്ചു
പിന്നീട് കമ്മീഷണർ ഓഫീസിൽ പരാതി നൽകിയ ശേഷമാണു തിരുവല്ലം പോലീസ് കേസെടുത്തത്. മകൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് സിഐ ഭീഷണിപ്പെടുത്തി. സീരിയൽ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടാറുണ്ട്. മൂന്നു പേർക്ക് വേണ്ടി പെൺകുട്ടികളെ തന്നാൽ ഉയരങ്ങളിലെത്തുമെന്നു ഒരു നിർമ്മാതാവ് പറഞ്ഞു. പൊന്മുടിയിൽ ഒരു ലൊക്കേഷനിൽ വെച്ച് ഒരുപാടു മാനസിക സമ്മർദ്ദം അനുഭവിച്ചുവെന്നും പരാതിക്കാരി. പരാതി ലഭിച്ചതിനു പിന്നാലെ അസീം ഫാസിലിനെ ഫെഫ്കയിൽ നിന്നും പുറത്താക്കാക്കിയിരുന്നു.ഒളിവിലുള്ള അസീം ഫാസിലിനായി പോലീസ് അന്വേഷണം നടത്തി വരികയാണ്.